Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat President

ടി.​എ​ൻ. പ്ര​താ​പ​ന് സ്വ​ർ​ണ​വ​ള ഊ​രി​ന​ൽ​കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

തൃ​ശൂ​ർ: ടി.​എ​ൻ. പ്ര​താ​പ​നു തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​ന്നേ​മു​ക്കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​വ​ള ഊ​രി​ക്കൊ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.

മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ടി.​എ​ൻ. പ്ര​താ​പ​നു വെ​ങ്കി​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ജേ​ക്ക​ബാ​ണ് സ്വ​ർ​ണ​വ​ള സ​മ്മാ​നി​ച്ച​ത്.ഇ​ന്ന​ലെ തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ശേ​ഷം താ​ഴേ​ക്കി​റ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം. ഗ്രേ​സി വ​ള​യു​മാ​യി എ​ത്തി​യ​പ്പോ​ൾ പ്ര​താ​പ​ൻ കൈ​ക​ൾ വ​ള അ​ണി​യി​ക്കാ​നാ​യി നീ​ട്ടി​ക്കൊ​ടു​ത്തു.

പ​കു​തി കൈ​യി​ൽ ക​യ​റി​യ വ​ള തി​രി​ച്ചെ​ടു​ത്ത് അ​ദ്ദേ​ഹം പോ​ക്ക​റ്റി​ൽ ഇ​ട്ടു. 2019ലെ ​തൃ​ശൂ​ർ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​ന്പൂ​രി ച​ക്കി​പ്പെ​ണ്ണ് കൈ​ക​ളി​ൽ അ​ണി​ഞ്ഞി​രു​ന്ന വ​ള ഊ​രി​ന​ൽ​കി​യ സം​ഭ​വം പ്ര​താ​പ​ൻ മാ​ധ്യ​മ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു.

ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളാ​ണ് യു​ഡി​എ​ഫ് ക്യാ​ന്പി​ന്‍റെ ഊ​ർ​ജ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്രേ​സി ജേ​ക്ക​ബി​ന്‍റെ പ്ര​വൃ​ത്തി ആ​ത്മാ​ർ​പ്പ​ണ​മാ​യി മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ട്വ​ന്‍റി-20 മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

കൊ​ച്ചി: ട്വ​ന്‍റി- 20 മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​താ മോ​ൾ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ കോ​ല​ഞ്ചേ​രി ഡി​വി​ഷ​നി​ല്‍ നി​ന്നാ​ണ് നി​താ മോ​ൾ ജ​ന​വി​ധി തേ​ടു​ക.

കു​ന്ന​ത്തു​നാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് നി​താ മോ​ൾ. അ​ടു​ത്തി​ടെ​യാ​ണ് നി​താ മോ​ൾ ട്വ​ന്‍റി- 20ൽ ​നി​ന്ന് രാ​ജി​വ​ച്ച​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ്- യു​ഡി​എ​ഫ് മു​ന്ന​ണി​ക​ള്‍​ക്ക് ത​ല​വേ​ദ​ന​യാ​യി ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ല്‍ രൂ​പ​പ്പെ​ട്ട കൂ​ട്ടാ​യ്മ​യാ​ണ് ട്വ​ന്‍റി-20. അ​ന്ന് ആ​കെ​യു​ള്ള 21 സീ​റ്റു​ക​ളി​ല്‍ എ​ട്ടും നേ​ടി​ക്കൊ​ണ്ട് ട്വ​ന്‍റി-20 മു​ന്നേ​റി​യി​രു​ന്നു.

Latest News

Corehub Up